ather

കൊച്ചി: ഇലക്‌ട്രിക് വാഹന നിർമ്മാണരംഗത്തെ ഇന്ത്യൻ ബ്രാൻഡായ ഏതർ എനർജിയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ ഏതർ 450 എക്‌സ് നവംബറിൽ കേരള വിപണിയിലേക്ക്. 125 സി.സി എൻജിനാണ് ഈ സൂപ്പർ സ്‌കൂട്ടറിന് ഉണ്ടാവുക. സാധാരണ സ്‌കൂട്ടറുകളോട് കിടപിടിക്കുന്ന മനോഹര രൂപകല്‌പനയും അത്യാധുനിക ഫീച്ചറുകളും ആയുധമാക്കിയാണ് ഏതർ 450 എക്‌സിന്റെ വരവ്.

മികവുകൾ

 2.9 കിലോവാട്ട് ലിതിയം അയൺ-ബാറ്ററി

 സ്‌കൂട്ടറിന്റെ ഭാരം 108 കിലോഗ്രാം

 പുതിയ സ്നാപ് ഡ്രാഗൺ 212 പ്രൊസസറും 4ജി എൽ.ടി.ഇ പിന്തുണയുമുള്ള ഏഴിഞ്ച് ടച്ച് സ്‌ക്രീൻ

 കോൾ ചെയ്യാം, പാട്ട് കേൾക്കാം

 ബ്ളൂടൂത്ത് കണക്‌റ്റിവിറ്റി

 മൊബൈൽ ആപ്പുകൾ, ഗൂഗിൾ മാപ്പ്

 ഫാസ്‌റ്റ് ചാർജിംഗ്, പോർട്ടബിൾ ചാർജർ

 ഫുൾചാർജിൽ റേഞ്ച് 85km

 റൈഡിംഗ് മോഡുകൾ, റിവേഴ്‌സ് മോഡും

 ടോപ് സ്‌പീഡ് 80kmph

 0-40km : 3.3 sec

₹1.59 ലക്ഷം

ഏതർ 450 എക്‌സിന് വില.