bugatti

ലണ്ടൻ: കണ്ടാലൊരു പല്ലുകൊഴിഞ്ഞ സിംഹത്തെ പോലെ; പക്ഷേ, വിലയോ ₹89 കോടി! 1934ലെ ഗ്രാൻ പ്രീയിൽ വിജയക്കൊടി പാറിച്ച വിന്റേജ് ബുഗാട്ടി ലേലത്തിൽ പോയ വിലയാണിത്; 95 ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 89.32 കോടി രൂപ).

പഴഞ്ചനെങ്കിലും പഴയ ഭംഗി ഈ വിന്റേജ് ബുഗാട്ടി ടൈപ്പ് 59 കൈവിട്ടിട്ടില്ല. ഇപ്പോഴും നല്ല ചന്തം. ബെൽജിയത്തിന്റെ ലിയോപോൾഡ് മൂന്നാമൻ രാജാവിന്റെ സ്വന്തമായിരുന്നു ഈ പഴയപടക്കുതിര! പ്രതാപകാലത്തെ പോലെ വേഗതയിലല്ല വിന്റേജ് ബുഗാട്ടി റെക്കാഡ് കുറിച്ചത്; ലേലത്തുകയിലാണെന്ന് മാത്രം.