triumph

കൊച്ചി: ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ പുതിയ ക്രൂസർ ബൈക്കായ റോക്കറ്റ് 3ജിടി ഇന്ത്യയിലെത്തി. സ്റ്റാൻഡേർഡ് റോക്കറ്റ് 3 മോഡലിൽ ടൂറിംഗ് ഫോക്കസ് നൽകി ഒരുക്കിയ പതിപ്പാണ് റോക്കറ്റ് 3 ജിടി. റോക്കറ്റ് 3യേക്കാൾ 40,000 രൂപ മാത്രമാണ് അധികവില; അതായത്, 18.40 ലക്ഷം രൂപ.

ഫാന്റം ബ്ലാക്ക്, സിൽവർ ഐസ്/സ്‌റ്റോം ഗ്രേ നിറങ്ങളിൽ ബൈക്ക് ലഭിക്കും. ഫുൾ കളർ ടി.എഫ്.ടി സ്‌ക്രീൻ, ബ്ലൂടൂത്ത് തുടങ്ങിയ ഒട്ടേറെ ആകർഷക ഫീച്ചറുകൾ 3ജിടിയിലുണ്ട്. 2500 സി.സി., 3-സിലിണ്ടർ, ലിക്വിഡ് കൂൾ എൻജിനാണുള്ളത്. ഗിയറുകൾ ആറ്. കരുത്ത് 167 പി.എസ്., ടോർക്ക് 211 എൻ.എം. ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ്, ഡുകാറ്റി ഡയവേൽ 1260 എന്നിവയാണ് എതിരാളികൾ.