drugs

വൈ​പ്പി​ൻ​ ​:​ ​കു​ഴു​പ്പി​ള്ളി​യി​ൽ​ ​പി​താ​വി​നെ​യും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ​ ​മ​ക​നേ​യും​ ​ല​ഹ​രി​ ​മാ​ഫി​യ​ ​സം​ഘം​ ​മ​ർ​ദി​ച്ചു.​ ​പ​ള്ള​ത്താം​കു​ള​ങ്ങ​ര​ 11ാം​ ​വാ​ർ​ഡി​ലെ​ ​നി​ക​ത്തു​ത്ത​റ​ ​സ​ജീ​വി​നും​ ​മ​ക​ൻ​ ​വി​ശ്വ​ത്തി​നു​മാ​ണ്് ​മ​ർ​ദ​ന​മേ​റ്റ​ത്.​ ​ജാ​തി​പ്പേ​ര് ​വി​ളി​ച്ച് ​അ​പ​മാ​നി​ച്ചെ​ന്നും​ ​പ​രാ​തി​യു​ണ്ട്.​ ​കു​ഴു​പ്പി​ള്ളി​ ​ഠാ​ണാ​വ് ​തോ​ടി​ന് ​സ​മീ​പ​മു​ള്ള​ ​ആ​ളൊ​ഴി​ഞ്ഞ​ ​വീ​ടും​ ​പ​രി​സ​ര​വും​ ​ല​ഹ​രി​ ​ഉ​പ​യോ​ക്താ​ക്ക​ളു​ടെ​ ​കേ​ന്ദ്ര​മാ​ണ്.​ ​സ​ജീ​വും​ ​വി​ശ്വ​വും​ ​വി​റ​കെ​ടു​ക്കാ​ൻ​ ​ഇ​തു​വ​ഴി​ ​പോ​യ​പ്പോ​ൾ​ ​മൂ​ന്ന് ​യു​വാ​ക്ക​ൾ​ ​ഇ​വി​ടെ​യി​രി​ക്കു​ന്ന​ത് ​ക​ണ്ടു.
ഇ​ക്കാ​ര്യം​ ​സ​ജീ​വ് ​മു​ന​മ്പം​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ചു.​ ​എ​ന്നാ​ൽ​ ​പൊ​ലീ​സ് ​എ​ത്തു​മ്പോ​ഴേ​ക്കും​ ​യു​വാ​ക്ക​ൾ​ ​സ്ഥ​ലം​ ​വി​ട്ടു.​പൊ​ലീ​സ് ​മ​ട​ങ്ങി​യ​തോ​ടെ​ ​സ്ഥ​ല​ത്ത് ​തി​രി​ച്ചെ​ത്തി​യ​ ​ഇ​വ​ർ​ ​സ​ജീ​വി​നെ​യും​ ​മ​ക​നേ​യും​ ​വി​റ​ക് ​ഉ​പ​യോ​ഗി​ച്ച് ​മ​ർ​ദി​ച്ചു.​ ​മ​ർ​ദ​ന​മേ​റ്റ​ ​പി​താ​വും​ ​മ​ക​നും​ ​അ​യ്യ​മ്പി​ള്ളി​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ ​തു​ട​ർ​ന്ന് ​പ​റ​വൂ​ർ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ ​ചി​കി​ത്സ​ ​തേ​ടി.​ ​മു​ന​മ്പം​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.