കിഫ്ബി പ്രയോഗികമല്ലെന്നും ദിവാസ്വപ്നം ആണെന്നുമൊക്കെ പരിഹസിച്ചവരും എതിർപ്പുയർത്തിയവരുമെല്ലാം ഇന്ന് കിഫ്ബിയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് നമ്മൾ കാണുന്നത്. കഴക്കൂട്ടത്ത് 456 കോടി രൂപയുടെ വികസനമാണ് കിഫ്ബിയിലൂടെ സാധ്യമാകുന്നത്. ശ്രീകാര്യം, ഉള്ളൂർ ഫ്ളൈ ഓവറുകളും മണ്ണന്തല പൗഡിക്കോണം, പേട്ടആനയറവെൺപാലവട്ടം റോഡുകളും കഴക്കൂട്ടത്തെ ഗതാഗത കുരുക്കിൽ നിന്ന് മോചിപ്പിക്കും. മരണശ്വാസം വലിക്കുകയായിരുന്ന ആക്കുളം കായലിന് പുതുജീവൻ നൽകും. അസൗകര്യങ്ങളിൽ ശ്വാസം മുട്ടിയ മെഡിക്കൽ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്.