ആറ്റിങ്ങലിൽ 221.06 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പുളിമാത്ത്, നഗരൂർ, കരവാരം കുടിവെള്ള പദ്ധതികൾക്ക് 81 കോടിയുടെ പദ്ധതിയായി. കിളിമാനൂർ പുതിയകാവ് മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടമായി. സംസ്ഥാന -ദേശീയ പാതകളെ ബന്ധിപ്പിച്ച് വർക്കലയിലേക്ക് 31 കി.മീ. റോഡ് പുരോഗമിക്കുകയാണ്.