വർക്കലയിൽ 280 കോടിയുടെ വികസനമാണ് കിഫ്ബിയുടെ സഹായത്തോടെ എത്തുന്നത്.വർക്കല മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം,ശിവഗിരി റിംഗ് റോഡ് ,നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ്,വർക്കല സബ് രജിസ്ട്രാർ ഓഫീസ് എന്നിവ പൂർത്തിയായി. ഇടവയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം അവസാനഘട്ടത്തിലാണ്.