നെയ്യാർ ഡാമിൽ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടുവരുന്നതിനുള്ള 206 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. വെള്ളയമ്പലം മുതൽ ആയുർവേദ കോളേജ് വരെയുള്ള പൈപ്പ് ലൈൻ മാറ്റി പുന:സ്ഥാപിക്കുന്നതിനായി 77.8 കോടി അനുവദിച്ചിട്ടുണ്ട്. മണക്കാട് ഗേൾസ് ഹൈസ്കൂളിലെ അഞ്ച് കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ശംഖുമുംഖം-വെട്ടുകാട്-വേളി റോഡ് തീരദേശ റോഡ് വികസന പദ്ധതിയിലാണ് ഉൾപ്പെടുത്തിയത്.