സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ബഡ്ജറ്റിന് പുറത്ത് നിന്നുള്ള ഒരു സാമ്പത്തിക സംവിധാനമായ കിഫ്ബിയിലൂടെ കോടികളുടെ വികസനപദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കുന്നത്. കാൽനൂറ്റാണ്ടിനകം പൂർത്തിയാക്കേണ്ട പദ്ധതികളാണ് ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ച്ചപ്പാടിന്റെ ഭാഗമായി കിഫ്ബി പദ്ധതി പ്രകാരം സർക്കാർ ഏറ്റെടുത്തിട്ടുള്ളത്.