ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള വിതരണ പദ്ധതികൾക്കായി മാത്രം 96 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. ദാഹനീർ ചാത്തന്നൂർ എന്ന പേരിൽ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.