200 കോടി രൂപയാണ് മണ്ഡലത്തിലെ റോഡുകളുടെ ആധുനികവത്കരണത്തിനായി മാത്രം ചെലവിടുന്നത്. ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ കൊന്നേൽ കടവ് പാലം, കണ്ണങ്കാട്ട് കടവ് പാലം, പെരുമൺ പാലം, മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണത്തിനായി കിഫ്ബി പദ്ധതി തയ്യാറാക്കി.