നിർമ്മാണം പൂർത്തിയാക്കാറായതും പുരോഗമിക്കുന്നതും നിർമ്മാണം ആരംഭിച്ചതും ടെൻഡർ നടപടികളിലുള്ളതുമുൾപ്പെടെ 282.29 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖാന്തിരം കരുനാഗപ്പള്ളി മണ്ഡലത്തിൽ നടപ്പാക്കുന്നത്. സർവതോന്മുഖമായ വളർച്ചയ്ക്കൊപ്പം ഭാവി വികസനംകൂടി മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് ഇവ. പ്രളയത്തെയും നിപ്പയെയും ഓഖിയെയും കൊവിഡിനെയും പൊരുതി ജയിച്ച സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുമ്പ് പരമാവധി പദ്ധതികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുകയാണ് ലക്ഷ്യം.
,