മലയോര ഹൈവേ, ആയൂർ - അഞ്ചൽ - അമ്പലമുക്ക് റോഡ്, പുനലൂർ നഗരസഭയിലെ റോഡുകളുടെ ആധുനിക വത്കരണം എന്നിവ ശ്രദ്ധേയമാണ്. അഞ്ചൽ ബൈപ്പാസും ഉടൻ പൂർത്തിയാകും. 68 കോടി ചെലവിലാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പത്തുനില കെട്ടിടം നിർമ്മിച്ചത്. അച്ചൻകോവിലിലെ ട്രൈബൽ ഹോസ്റ്റൽ അഞ്ച് കോടി ചെലവിലാണ് ആധുനികവത്കരിക്കുന്നത്.