നാലുവർഷം കൊണ്ട് കിഫ്ബിയിൽനിന്ന് മാത്രം ആകെ 917.35 കോടി രൂപയുടെ പദ്ധതികളാണ് നേടിയെടുത്തത്. സംസ്ഥാനത്ത് മറ്റൊരു മണ്ഡലത്തിനും നേടാൻ കഴിയാത്ത നേട്ടമാണിത്. താന്നി മുതൽ കൊല്ലം ബീച്ച് വരെ പുലിമുട്ടുകൾ യാഥാർത്ഥ്യമാകുമ്പോൾ തീരദേശവാസികളുടെ കാലങ്ങളായുള്ള കടൽകയറ്റ ദുരിതത്തിനും പരിഹാരമാകും.