അടൂർ മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലൂടെ ഏകദേശം 420.40 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗവ. പോളിടെക്നിക്കിന്റെ പുതിയ ബ്ളോക്ക് പൂർത്തിയായി. കൊടുമണ്ണിലെ ഇ. എം. എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണ ജോലികൾ 90 ശതമാനവും അടൂർ ഗവ. ബി. എച്ച്. എസ് കെട്ടിടനിർമ്മാണം 80 ശതമാനവും പൂർത്തിയായി. 35 കിലോമീറ്റർ ദൈർഘ്യമുള്ള ആനയടി-കൂടൽ റോഡിന്റെ പുനർനിർമ്മാണം നടക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ഇൗ പാതയിൽ 6 കിലോമീറ്റർ നിർമ്മാണം പൂർത്തിയാക്കി.