സംസ്ഥാന ബഡ്ജറ്റിൽ പണം വകയിരുത്താൻ കഴിയാതെപോയ പദ്ധതികൾക്ക് ധനസ്രോതസുകൾ കണ്ടെത്താൻ കിഫ്ബി പദ്ധതികൾക്ക് സാധിക്കും. സാമ്പത്തിക പ്രയാസങ്ങളെ മറികടന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം കണ്ടെത്തി പദ്ധതികൾ പൂർത്തിയാക്കാനും കിഫ്ബി സഹായകമാണ്. തിരുവല്ല നിയോജക മണ്ഡലത്തിലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ആയിരം കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പലമേഖലകളിലായി ആവിഷ്ക്കരിച്ചു നടപ്പാക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞു.
മാത്യു ടി. തോമസ് എം.എൽ.എ