ആലപ്പുഴ മണ്ഡലത്തിൽ കിഫ്ബിയിൽ 217.5 കോടിരൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കലവൂർ-ലെപ്രസി റോഡ്, കലവൂർ-കാട്ടൂർ ബീച്ച് റോഡ്, കാട്ടൂർ കോളേജ് ജംഗ്ഷൻ-സർവവോദയപുരം കെ.എസ്.ഡി.പി റോഡ്, ഉദയാ സ്റ്റുഡിയോ-ഓമനപ്പുഴ ബീച്ച് റോഡ്, ബർണാഡ്-സർവ്വോദയപുരം റോഡുകൾക്ക് 20കോടി. മണ്ണഞ്ചേരി പഞ്ചായത്തിലെ കാവുങ്കൽ-വളവനാട് മാറാംകവല, മാരാരിക്കുളം ബീച്ച്-എൻ.എച്ച് റോഡുകൾക്ക് 20.5കോടി. മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ ചേന്നവേലി ബീച്ച്-കണിച്ചുകുളങ്ങര-എൻ.എച്ച് കായിപ്പുറം റോഡിന് 22കോടി. (ഈ പദ്ധതികളുടെ നിർമ്മാണ ജോലികൾ ആരംഭിച്ചു.) മാരാരിക്കുളം റെയിൽവേ സറ്റേഷൻ-തുമ്പോളി റെയിൽവേസ്റ്റേഷൻ റോഡിന് 42കോടി. കൊമ്മാടി മുതൽ എ.എസ് കനാലിന് കിഴക്കേക്കര കലവൂർ പാലം, കഞ്ഞിക്കുഴ-തിരുവിഴ പാലം 45കോടി. ആലപ്പുഴ നഗരസഭ ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പുന്നമട ടൂറിസം നെറ്റ് വർക്കിന് 65കോടി.( പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചു).