ആയിരം കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ജില്ലയിലെമ്പാടുമായി പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ കിഫ്ബി പദ്ധതിയായ അമ്പലപ്പുഴ-തിരുവല്ല റോഡ് പൂർത്തിയാക്കി കഴിഞ്ഞു.വെള്ളപ്പൊക്കം പോലും ബാധിക്കാത്ത വിധത്തിലുള്ള നിർമ്മാണ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. നൂറ് കിലോമീറ്റർ ദൈർഘ്യത്തിൽ തീരദേശ ഹൈവെയ്ക്കായി 1000 കോടി ചെലവഴിക്കും.