ചേർത്തല മണ്ഡലത്തിൽ 203.78കോടിയുടെ 10 പദ്ധതികളുടെ നിർമ്മാണ ജോലികൾ നടക്കുന്നു. റോഡ്, പാലങ്ങളുടെ നവീകരണ പ്രവർത്തനത്തിന് 194.78കോടിയും സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് 9 കോടിയും.
ചേർത്തല ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ അഞ്ചും ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ മൂന്നും കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു. ചേർത്തല തെക്ക് ഗവ. എച്ച്.എസ്.എസിൽ ഒരുകോടി. ചേർത്തല-തണ്ണീർമുക്കം റോഡ് 12.80കോടി കണിച്ചുകുളങ്ങര ബീച്ച് -എൻ.എച്ച് കായ്പ്പുറം,കായലോരം റോഡിന്റെ ഭാഗികമായ കഞ്ഞിക്കുഴി-മുഹമ്മ റോഡിന് 12.30കോടി മുട്ടത്തിപ്പറമ്പ്-അർത്തുങ്കൽ റോഡിന് 13.59 കോടി (നിർമ്മാണം പൂർത്തികരിച്ചു).
വയലാർ കായലിന് കുറുകേ പാലം നിർമ്മാണം- 94.18കോടി (സ്ഥലം ഏറ്റെടുക്കുന്ന ജോലികൾ പുരോഗമിക്കുന്നു).
നെടുമ്പ്രക്കാട്-വിളക്ക്മരം പാലം- 19.91(നിർമ്മാണം പുരോഗമിക്കുന്നു). ചേർത്തല ടൗൺ റോഡ് നിർമ്മാണം(ഇരുമ്പുപാലം ഉൾപ്പെടെ) -22കോടി(പദ്ധതി അംഗീകരിച്ചു.) ചേർത്തല മുട്ടം ബസാർ-വയലാർ എട്ടുപുരയ്ക്കൽ റോഡും വയലാർപാലവും ഉൾപ്പെടെയുള്ള നിർമ്മാണം- 20കോടി(എസ്റ്റിമേറ്റ് അംഗീകാരത്തിന് സമർപ്പിച്ചു.)