പ്രധാനപ്പെട്ട പല റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി. വേഗത്തിൽ നിർമ്മാണം നടത്താൻ കഴിയുന്നതിന് പുറമെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാനും കഴിയുന്നു എന്നതാണ് കിഫ്ബി പദ്ധതികളുടെപ്രത്യേകത.40 കോടി ചെലവിലാണ് ചെങ്ങന്നൂരിൽ സ്റ്റേഡിയം ഉയരുന്നത്. കായിക രംഗത്തിന്റെ വളർച്ചയ്ക്ക് ഇത് ഗുണകരമാവും.