മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ വിജയമാണ്. പദ്ധതികൾക്ക് ലഭിക്കുന്ന ഫണ്ട് കൃത്യമായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിഫ്ബി വഴി നടപ്പാക്കിയ വികസന പദ്ധതികൾ മണ്ഡലത്തിനു മാത്രമല്ല, നാടിനാകെ നേട്ടമാകുന്നതാണ്. ഏറ്റുമാനൂരിന് പുതുജീവനേകുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാകുന്നത്.