ബഡ്ജറ്റിന്റെ പരിമിതിയിൽ വലിയ പദ്ധതികൾ മാറ്റിവച്ചിരുന്ന കാലത്ത് നിന്ന് ഒരു തിരുത്തലുണ്ടാകാൻ സഹായിച്ചത് കിഫ്ബിയാണ്. അമ്പതു കോടിയുടെ രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. പദ്ധതിയുടെ ലക്ഷ്യം എന്തുകൊണ്ടും നല്ലതാണ്. ജനോപകാര പ്രദമായ വൻകിട പദ്ധതികൾ നടപ്പാക്കാൻ കഴിയുന്നത് കിഫ്ബിയിലൂടെയാണ്.