ജില്ലയിൽ ഏറ്റവും കൂടുതൽ കിഫ്ബി പദ്ധതികൾ ലഭ്യമായ മണ്ഡലം വൈക്കമാണെന്നതിൽ എനിക്കഭിമാനമുണ്ട്. 4 സ്കൂളുകൾ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്താനായി. മൂന്നു പാലങ്ങൾ നിർമ്മിക്കുന്നതും കിഫ്ബി വഴിയാണ്. ജനങ്ങളുടെ ഏറ്റവും വലിയ മറ്റൊരാവശ്യമാണ് കുടിവെള്ളവും, കൃഷിക്കാവശ്യമായ ശുദ്ധജലവും. അതിനുള്ള പദ്ധതികളും നടപ്പാവുന്നു.