കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥാപിച്ചിരിക്കുന്ന നൂതന പ്രൊഫഷണൽ സമീപനമുളള നോഡൽ ഏജൻസിയാണ് കിഫ്ബി. നടപടിക്രമങ്ങൾ ലഘൂകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നതാണ് ഈ പദ്ധതികളുടെ പ്രത്യേകത. പാലായിൽ നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.