ഇരുമുന്നണിയെയും തുറന്നു വിമർശിക്കാൻ ഞാൻ മടിക്കാറില്ല. എങ്കിലും കിഫ്ബി പദ്ധതിയിൽ പെടുത്തി കോടികളുടെ വികസന പദ്ധതികൾ പൂഞ്ഞാറിൽ നടക്കുന്നുണ്ട്. എന്റെ രാഷ്ട്രീയം നോക്കാതെയാണ് നിരവധി പദ്ധതികൾക്ക് പണം അനുവദിച്ചത്. നിരവധി സർക്കാർ സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിന് കോടികളാണ് കിഫ്ബിയിൽ പെടുത്തി അനുവദിച്ചത്.