കിഫ്ബി ഫണ്ട് ചങ്ങനാശേരിയുടെ വികസനത്തിന് ഏറെ പ്രയോജനകരമായി. ഏറ്റവും കൂടുതൽ പ്രയോജനകരമായത് തൃക്കൊടിത്താനം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടമാണ്. ചങ്ങനാശേരി- കവിയൂർ റോഡ് സാദ്ധ്യമാക്കിയതിലും സന്തോഷമുണ്ട്. ചങ്ങനാശേരിയുടെ ഏറ്റവും പ്രതീക്ഷയുള്ള ഫ്ളൈഓവർ നിർമ്മാണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.