കിഫ്ബിയിൽ ഉൾപ്പെടുത്തി തൊടുപുഴയിൽ മൂന്ന് പദ്ധതികൾക്കായി 95 കോടി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് സർക്കാരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
എ പി ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്ക് 5 കോടി രൂപക്ക് നിർമ്മാണം പൂർത്തീകരിച്ചു. പുതിയ ബ്ലോക്കിൽ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായിട്ടുള്ള അത്യാധുനിക സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
കാരിക്കോട് തെക്കുംഭാഗം കാഞ്ഞാർ വരെയുള്ള 15.5 കി. മീറ്റർ ദൂരത്തിൽ രണ്ട് വശങ്ങളിലും ഓട ഉൾപ്പെടെ ആധുനിക സംവിധാനത്തിലുള്ള റോഡിന് 56 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. നിർമ്മാണം ആരംഭിച്ചാൽ ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കും.
തൊടുപുഴ നഗരത്തിന്റെ പരിധിയിലുള്ള മുഴുവൻ വീടുകളിലും ശുദ്ധ ജലം നൽകുന്നതിന് വേണ്ടിയുള്ള ബൃഹത്തായ പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി 34 കോടി
രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ നഗരത്തിൽ ജനങ്ങൾക്ക് ദിവസം 100 ലിറ്റർ കുടിവെള്ളമാണ് ലഭിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ 150 ലിറ്റർ കുടി വെള്ളം ലഭിക്കും.