പീരുമേട് നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ മുഖ്യപങ്കും കിഫ്ബിയിൽ നിന്നാണ് ലഭിച്ചതെന്ന് ഇ. എസ്. ബിജിമോൾ എം. എൽ. എ പറഞ്ഞു.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മണ്ഡലത്തിന്റെ വികസനത്തിനായി ആകെ 127 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ ഇത്തവണ കിഫ്ബി വഴി ആയിരത്തിലേറെ കോടി രൂപയുടെ ഫണ്ടാണ് മണ്ഡലത്തിന്റെ വികസനത്തിനായി ലഭിച്ചത്.വിദ്യാഭ്യാസം, കുടിവെള്ളം , ടൂറിസം മേഖലകളിൽ കിഫ്ബിയുടെ പങ്കാളിത്തം ഏറെ ഉപയുക്തമായിട്ടുണ്ട്.ഹിൽഹൈവേ, ലിങ്ക് റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജുഡീഷ്യൽ കോംപ്ലക്സ്, മിനി സിവിൽ സ്റ്റേഷൻ, കുടിവെള്ള പദ്ധതി, ടൂറിസം പദ്ധതി, അക്കാമ്മ ചെറിയാൻ കൾച്ചറൽ കോംപ്ലക്സ് , രണ്ട് സ്റ്റേഡിയം എന്നിവയെല്ലാം ഇതിൽപ്പെടുന്നു.