കിഫ്ബി സഹായത്തോടെ 625 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ദേവികുളത്ത് നടപ്പിലാക്കുന്നതെന്ന് എസ്. രാജേന്ദ്രൻ എം.എൽ പറഞ്ഞു.75 കോടി മണ്ഡലത്തിലെ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കിഫ്ബി ഫണ്ടിൽ നിന്നും ചെലവാക്കി.കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനായി 5 കോടി രൂപയാണ് ചെലവഴിച്ചത്.അടിമാലി ഗവ. സ്കൂളിൽ 3 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തീകരിച്ചു കഴിഞ്ഞു.
പൂപ്പാറ രണ്ടാം മൈൽ റോഡ്, ചെമ്മണ്ണാർ വെള്ളത്തൂവൽ റോഡ് എന്നിവക്കായി 125 കോടിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആരോഗ്യ മേഖലയിലേ പദ്ധതികൾക്ക് ചിത്തിരപുരം ആശുപത്രിയുടെ വികസനത്തിനായി 53 കോടി രൂപ, അടിമാലി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി 13 കോടി ,അടിമാലി മിനി സിവിൽ സ്റ്റേഷൻ സ്ഥലം വാങ്ങുന്നതിനായി 25 കോടി, മൂന്നാർ ഫ്ളൈഓവർ നിർമ്മാണം 65 ഇങ്ങനെ 625 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.