അടിസ്ഥാന സൗകര്യ വികസനത്തിനുതകും വിധം ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് കിഫ്ബി. ഇതിലൂടെ വലിയ മുതൽമുടക്കുള്ള റോഡുകളുടേയും പാലങ്ങളുടേയും നിർമാണം സുഗമമാകുന്നു. നിലവാരമുള്ളതും കൂടുതൽ വർഷം നിലനിൽക്കുന്നതുമായ റോഡുകൾ പദ്ധതിയിലൂടെ സാദ്ധ്യമാകുന്നതായി റോഷി അഗസ്റ്റിൻ എം. എൽ. എ പറഞ്ഞു. കട്ടപ്പനപുളിയൻമല റോഡ് പൂർത്തിയായി. രാമക്കൽമേട്വണ്ണപ്പുറം, മൂലമറ്റം ആശ്രമം റോഡിന്റെ ആദ്യഘട്ട നിർമാണം ആരംഭിച്ചു. ബഡ്ജറ്റിൽ 19 കോടി അനുവദിച്ച പൈനാവ്ഇടുക്കി ബൈപാസ് റോഡ് ഇപ്പോൾ കിഫ്ബി പദ്ധതിയിലാണ്. മറ്റുള്ള പാതകളുടെ ഡി.പി.ആർ. തയാറാക്കി നൽകി തുടർനടപടി സ്വീകരിച്ചുവരുന്നു. കിഫ്ബി പദ്ധതികളുടെ ബില്ലുകൾ വേഗത്തിൽ പാസാകുന്നതിനാൽ കൂടുതൽ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നു. സമയബന്ധിതമായി റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുന്നെന്ന നേട്ടവും പദ്ധതിക്കുണ്ട്.