ബഡ്ജറ്റിലൂടെ സാദ്ധ്യമായ വികസനത്തിനപ്പുറമുള്ള വികസനമാണ് കിഫ്ബി വഴിയുള്ള നിക്ഷേപവും വികസനവും. കിഫ്ബി വഴിയുള്ള നിക്ഷേപം ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് ലഭിക്കുന്നതിൽ രണ്ട് ഇരട്ടിയിലധികമാണ് . ഇത് മണ്ഡലത്തിൽ ഉണ്ടാക്കുന്നത് വികസന കുതിപ്പാണ്. 290 കോടിയുടെ നിക്ഷേപമാണ് കിഫ്ബി വഴി മണ്ഡലത്തിൽ ലഭ്യമായത്.