വലിയൊരു മാറ്റമാണ് കിഫ്ബിയുടെ സാമ്പത്തികസഹായം കൊണ്ട് ഉണ്ടായത്. ഐ.എം വിജയൻ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ് തന്നെ കായികരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. വഞ്ചിക്കുളം - ചേറ്റുപുഴ റോഡ് യാഥാർത്ഥ്യമാവുന്നതോടെ ഗതാഗതപ്രശ്നങ്ങൾ ഒഴിയും.