'' ഒല്ലൂരിന്റെ വികസന നാൾ വഴിയിൽ ഒരു നാഴികക്കല്ലായി മാറുകയാണ് കിഫ്ബി. ജില്ലയിൽ എറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് ഒല്ലൂരിലാണ്. സുവോളജിക്കൽ പാർക്കിന് മാത്രം 309 കോടി ലഭിച്ചു. ഡിസംബറോടെ തൃശൂർ മൃഗശാല പൂത്തൂരിലേക്ക് മാറ്റും. ഒല്ലൂരിന് ഇതുവരെ 560 കോടിയാണ് ലഭിച്ചത്. കിഫ്ബിയെ എതിർത്തിരുന്നവർ പോലും കിഫ്ബി പദ്ധതിക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണ്. "