'' ബഡ്ജറ്റിന് പുറത്ത് നിന്ന് പണം കണ്ടെത്തി വലിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് ഇടതുപക്ഷ സർക്കാർ തെളിയിച്ചു. കിഫ്ബിയെ പലരും എതിർത്തിരുന്നുവെങ്കിലും അതിന്റെ മുന ദിവസം ചെല്ലുന്തോറും ഒടിഞ്ഞ് കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സംരക്ഷണത്തിന് കിഫ്ബി വഴി മണലൂർ മണ്ഡലത്തിൽ കോടി കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.