വികസന രംഗത്ത് പ്രതീക്ഷ ഉയർത്താൻ കിഫ്ബിക്ക് കഴിഞ്ഞു. വികസനത്തിൽ പുതിയ അനുഭവമാണ് കിഫ്ബി സമ്മാനിച്ചിരിക്കുന്നത്. തുടർന്നും മുന്നോട്ട് പോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്ന വൻ പ്രോജക്ടുകൾക്ക് കിഫ്ബിയിലൂടെ ഫണ്ട് അനുവദിച്ച് നടപ്പാക്കാൻ സാധിച്ചു. ഇത് വലിയ നേട്ടമാണ്. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി കൂടിയായ ടി.പി രാമകൃഷ്ണൻ പറഞ്ഞു.