ഇരുപത് വർഷം കൊണ്ട് പൂർത്തിയാക്കേണ്ട വമ്പൻ പദ്ധതികൾ ഒറ്റയടിയ്ക്ക് പൂർത്തിയാക്കിയതാണ് കിഫ്ബിയുടെ നേട്ടം. അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസനം കിഫ്ബിയിലൂടെ ഇടതു സർക്കാർ നടപ്പാക്കി. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് വൻ പദ്ധതികളെങ്കിലും അനുവദിച്ചിട്ടുണ്ട്. ഒരു പുതിയ വികസന കാഴ്ചപ്പാട് കൊണ്ടു വരാൻ സാധിച്ചു. സംസ്ഥാനത്തിന് അത്യാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കിഫ്ബിയിലൂടെ സാധിച്ചിട്ടുണ്ട്.