ശുദ്ധജല വിതരണം, ആശുപത്രി കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, റോഡുകൾ പാലങ്ങൾ എന്നിവയായിരുന്നു മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ. കിഫ്ബി പദ്ധതികൾ കൊണ്ടു ഇവയെല്ലാം പരിഹിക്കാൻ കഴിഞ്ഞു. ഇനി വികസനത്തിന്റെ പുതിയ തലത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും.കിഫ്ബി പദ്ധതികൾ വന്നതിന് ശേഷം 500 കോടിയിലധികം വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നത്. ഏറ്റവും സന്തോഷം തരുന്ന കാര്യം വർഷങ്ങളായി ഫറോക്ക്, രാമനാട്ടുകര പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ശുദ്ധ ജല വിതരണ പ്രശ്നം പരിഹരിക്കാൻ സാധിച്ചു.