ഇത്രയും വലിയ നിക്ഷേപത്തിന് ഇതല്ലാതെ വേറെ മാർഗമില്ല. കിഫ്ബി ആയതുകൊണ്ടാണ് പല പദ്ധതികളും ആരംഭിക്കാൻ സാധിച്ചത്. റോഡ് വികസനവും ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുമൊക്കെ ഇത് വഴി സാധിച്ചു.തന്റെ മണ്ഡലത്തിൽ 583 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പാക്കാൻ കഴിഞ്ഞു.