കേരളം കണ്ട ഏറ്റവും മികച്ച പദ്ധതിയാണ് കിഫ്ബി.പതിറ്റാണ്ടുകളായി പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന പദ്ധതികൾ നമുക്ക് കിഫ്ബിയിലൂടെ സാക്ഷാത്ക്കരിക്കാൻ സാധിച്ചു. തീരദേശ ഹൈവേ, ജലപാത, മലയോര ഹൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു.സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് അഴിക്കാൻ നമുക്ക് സാധിക്കുന്നു.സർക്കാർ സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് വളരെ വലുതാണ്.