സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന കാലത്ത് കിഫ്ബിയാണ് വികസന പ്രവർത്തനങ്ങൾക്ക് സഹായകമായത്. കോഴിക്കോട് - ബാലുശേരി റോഡിന് 88 കോടി രൂപ അനുവദിച്ചതും പത്ത് കോടി രൂപ ചെലവിൽ നടുവണ്ണൂർ വോളിബാൾ അക്കാഡമി പൂർത്തീകരിക്കാൻ സാധിച്ചതും കിഫ്ബിയുടെ പ്രധാന നേട്ടങ്ങളാണ്. മൊത്തം 314.9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി മുഖേന ബാലുശേരി മണ്ഡലത്തിൽ നടപ്പാക്കുന്നത്.