ഞാൻ മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസനം പോലെ ഒരു കാലത്തും ഉണ്ടായിട്ടില്ല. വടകര സ്റ്റേഡിയം പണി പൂർത്തീകരിക്കുകയാണ്. എന്റെ മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളുടെയും സർക്കാർ ആശുപത്രികളുടെയും നിലവാരം ഉയർന്നു. ഓരോ പഞ്ചായത്തിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.