വയനാട്ടിൽ കൽപ്പറ്റ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതു പോലെ വികസനം നടന്ന ഒരു കാലം ഉണ്ടായിട്ടില്ല 536.5 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി മണ്ഡലത്തിൽ നടന്നത്. റോഡുകൾക്ക് മാത്രം 222 കോടി രൂപയാണ് മാറ്റിവച്ചത്. പാലങ്ങൾക്ക് അനുവദിച്ചത് മുപ്പത് കോടി രൂപയും. പൊതുവിദ്യാഭ്യാസ യജ്ഞത്തിന് 24 കോടി രൂപയും മാറ്റിവച്ചു. ഇതിന്റെ പ്രവർത്തികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മണിയങ്കോട് ഇടത്താവളം നിർമ്മാണത്തിന് പത്ത് കോടിയും അനുവദിച്ചു. വയനാടിന്റെ ചിരകാല അഭിലാഷമായ ഇൻഡോർ സ്റ്റേഡിയവും ജില്ലാ സ്റ്റേഡിയവും കിഫ്ബി വഴി നടപ്പിലാകുന്നു. വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിനും കിഫ്ബി ഫണ്ട് അനുഗ്രഹമാകും.
വലിയ ദുരന്തങ്ങൾ സംസ്ഥാനം നേരിട്ടപ്പോഴും വികസന പ്രവർത്തനത്തിന് തടസം നേരിട്ടില്ല. നിരവധി പദ്ധതികൾ ഇതിനകം പൂർത്തീകരിച്ച് കഴിഞ്ഞു.