സംസ്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കിഫ്ബി. മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമെന്ന് പരിഹസിച്ചവർ വരെ ഇന്ന് കിഫ്ബി വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. വൻകിട പദ്ധതികൾക്ക് പണം ഒരു പ്രശ്നമല്ലായെന്ന് കിഫ്ബി കേരളത്തെ ബോദ്ധ്യപ്പെടുത്തി. വികസനം ഇപ്പോൾ ജനങ്ങളുടെ കൺമുന്നിലുണ്ട്.