അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം 10 കോടി, രണ്ടാം ഘട്ടത്തിന് 11 കോടി, മൂന്നാംഘട്ടമായി 204 കിലോമീറ്റർ ദൂരത്തിൽ കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് 37.7 കോടി രൂപയുടെ പദ്ധതി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
തച്ചനാട്ടുകര കുടിവെള്ള പദ്ധതിക്ക് 22 കോടിയുടെ അനുമതി.
തച്ചനാട്ടുകരയിൽ 19 എം.എൽ.ഡി ജല ശുദ്ധീകരണ ശാല, റോ വാട്ടർ പമ്പിംഗ് മെയിൻ സ്ഥാപിക്കൽ എന്നീ പ്രവർത്തികളും പൂർത്തീകരിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 117 കോടിയുടെ പ്രൊപ്പോസലും സമർപ്പിച്ചിട്ടുണ്ട്.
പുലാപ്പറ്റ എം.എൻ.കെ.എം.എം എച്ച്.എസ്.എസിൽ പ്രത്യേക പദ്ധതിക്ക് അഞ്ചുകോടി.
ഒറ്റപ്പാലം ബൈപ്പാസ് പദ്ധതിക്കായി 78.5 കോടി.