ചരിത്രത്തിൽ ഇന്നുവരെ കാണാത്ത നാടിന്റെ വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബി. രാജ്യത്തിന് തന്നെ അനുകരിക്കാവുന്ന മാതൃകയാണ് നമ്മുടെ നാട് മുന്നോട്ടുവച്ചിരിക്കുന്നത്. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികൾക്കാണ് അനുമതി നൽകിയത്.