ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 299 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കല്ല്യാട് വില്ലേജിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 69.05 കോടിയാണ് കിഫ്ബി വഴി അനുവദിച്ചത്. അടിസ്ഥാന, ആരോഗ്യ, പശ്ചാത്തല മേഖലയിലെ സമഗ്രവികസനമാണ് കിഫ്ബിയിലൂടെ ലക്ഷ്യമിടുന്നത്.