മഴക്കാലത്ത് വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്ന തലശ്ശേരി നഗരത്തിലെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നത്. തലശേരിയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. ഇനിയും നിരവധി പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. കിഫ്ബിയുടെ സഹകരണത്തോടെയാണ് ഇത്രയും വലിയ വികസനം നടത്താൻ കഴിഞ്ഞത്.