കേരളത്തിന്റെ മൊത്തം വികസനത്തിന് കിഫ്ബി നൽകിയ സംഭാവന വലിയതാണ്. 54,000 കോടി രൂപയുടെ ഭരണാനുമതി ഇപ്പോൾ നൽകി കഴിഞ്ഞു. പ്രളയകാലത്ത് 31,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഇതിൽ 2,900 കോടി രൂപ മാത്രമാണ് കേന്ദ്ര സഹായമായി ലഭിച്ചത്. തുടങ്ങി വച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതോടൊപ്പം നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതായുണ്ട്.