ഉദുമ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വിധം വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കുടിവെള്ളം നൽകുന്നതിനും കിഫ്ബി തുണയായി. തീരദേശ ഹൈവേക്ക് കിഫ്ബി അനുവദിച്ച ഫണ്ടിൽ നിന്ന് യു .ഡി .എഫ് ഭരിക്കുന്ന ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലും പദ്ധതി എത്തിച്ചു. വികസനം എത്തിനോക്കാത്ത മലയോര മേഖലയുടെ ദുരിതം അകറ്റാൻ കിഫ്ബി ഫണ്ടിലൂടെ കഴിഞ്ഞു.