ചെറുവത്തൂർ ചീമേനി ഐ.ടി പാർക്ക്, മണ്ഡലത്തിന്റെ സ്വപ്നമായിരുന്ന ദീർഘദൂര റോഡായ ഭീമനടി റോഡ് എന്നിവ പൂർത്തിയാക്കി. കയ്യൂർ പാലക്കുന്ന് റോഡ് 75 ശതമാനം പൂർത്തീകരിച്ചു. നടക്കാവ് മൾട്ടിപർപ്പസ് സ്റ്റേഡിയത്തിനും കിഫ്ബിയുടെ അനുമതി ലഭിച്ചു. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് പാണ്ഡ്യാലക്കടവ് പാലം അടക്കമുള്ള തീരദേശ ഹൈവേയും മലയോര ഹൈവേയും.